Thursday, May 15, 2014

വീടിനെ സ്നേഹിക്കുക


നമ്മുടെ വീടിനെ നാം സ്നേഹിക്കുണ്ടോ.. ? അതിനെ വേണ്ട വണ്ണം പരിചരിച്ചു ഭംഗിയാക്കുന്നുണ്ടോ.. ?? എളുപ്പത്തിലും സൗകര്യപ്രദമായും എങ്ങനെ നമ്മുടെ വീടിനെ സ്നേഹിക്കാം...

അതിലെയ്ക്കാവട്ടെ... ഇത്തവണത്തെ കൊച്ചു ചിന്തകള് !!

നമ്മുടെ വീടിന്റെ മുറികൾക്ക്‌ ഒരു മാറ്റം ആഗ്രഹിക്കാത്ത ആരുണ്ട്‌... ഓരോ മാറ്റം ഓരോ മുറിയിൽ കൊണ്ട് വന്നു നമ്മുടെ മാറ്റം നമുക്ക് അല്ലലില്ലാതെ മെച്ചപ്പെടുത്താവുന്നതെയുല്ല്ളൂ..മൊത്തത്തിൽ പരിഷ്കരിക്കാൻ എത്ര സമയം വേണം... സാമ്പത്തികം വേണം എന്നൊക്കെ ചിന്തിച്ചു നാം പുറകോട്ടടിക്കുന്നു. ചിലപ്പോളെങ്കിലും ഒരു മുറിയിൽ നാം വരുത്തുന്ന ചെറിയൊരു മാറ്റം പോലും നമ്മുടെ വീടിന്റെ ദൃശ്യാനുഭവം  മികവുറ്റതാക്കും എന്നിരിക്കെ ആയതു നാം താമസിപ്പിച്ചു എത്ര നാൾ ഒരേ പോലെ തുടരും.. ?

ഉദാഹരണത്തിന്.. സ്വീകരണ മുറിയിലെ ഒരു പരവതാനി മാറ്റിയാൽ പോലും അത് വരുത്തുന്ന കാഴ്ച ആ സ്വീകരണ മുറിയെ വിത്യസ്തമാക്കും. അത് പോലെ ഒരു പുതിയ വരന്ന ചിത്രം നമ്മുടെ ഭക്ഷണമുറിയ്ക്ക് നവ്യാനുഭവം പകരുന്നു...

വീടിന്റെ മൊത്തത്തിലുള്ള മോടിപിടിപ്പില്ലലോ അറ്റകുറ്റപ്പണിയോ ഒരുമിച്ചു നടത്താതെ... ഓരോ മുറിയായി അങ്കണമായി ചെയ്തു തീർക്കുമ്പോൾ... ഭാരിച്ച ചെലവ് ഒറ്റയടിക്ക് നേരിടേണ്ടി വരില്ല... പക്ഷെ  ആയതിലെയ്ക്ക് വേണ്ടിയവ മാർകറ്റിൽ സുലഭ്യമായാണെന്ന് ഉറപ്പു വരുത്താൻ നാം കരുതലെടുക്കണം 

ഇതുമായി ബന്ധപ്പെട്ടു... നമുക്കാവശ്യമുള്ള വസ്തുക്കളെല്ലാം നിശ്ചിത കാലായലവിലെയ്ക്കോ അല്ലെങ്കിൽ അവസരങ്ങളിലെയ്ക്കോ ലഭ്യമാക്കാൻ കച്ചവട സ്ഥാപനങ്ങളുമായി ഒരു ധാരണ ഉണ്ടാക്കുന്നത്‌ അവര്ക്ക് പ്രതിമാസ വരുമാനത്ത്തിനും നമുക്ക് അല്ലലില്ലാത്ത സാമ്പത്തിക ചുറ്റുപാടിനും സഹായകമാവുന്നതാണ്... 

നിങ്ങളെന്തു പറയുന്നു... ? അഭിപ്രായങ്ങൾ എഴുതുക...